1998—2026

സൗജന്യ മെഡിക്കൽ ക്യാമ്പുകൾ

കരുതലിന്റെ വ്യാപ്തി.

1998 മുതൽ
2026 സെപ്റ്റംബർ 13 വരെ

4,091

ആകെ മെഡിക്കൽ ക്യാമ്പുകൾ

എല്ലാ വിഭാഗങ്ങളും ഉൾപ്പെടെ

15,22,969

പതിനഞ്ച് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി തൊള്ളായിരത്തി അറുപത്തൊൻപത്

രോഗികളുടെ പരിശോധനകൾ

എല്ലാ ക്യാമ്പുകളിലുമായി

43,491

ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും പങ്കാളിത്തം

മെഡിക്കൽ ട്രെയിനികൾ ഉൾപ്പെടെ

1,198

സൂപ്പർ സ്‌പെഷ്യാലിറ്റി ക്യാമ്പുകൾ

ലാബ് സേവനങ്ങളോടുകൂടിയവ

സ്‌പെഷ്യാലിറ്റി · പൊതുജനാരോഗ്യം · ആദിവാസി മേഖല · സ്‌കൂൾ പരിശോധന · ദുരന്താശ്വാസം

കണക്കുകളെക്കുറിച്ച്

വിദഗ്ധ ചികിത്സ, കൂടുതൽ അടുത്ത്

ചികിത്സയ്ക്ക്
ദൂരം തടസ്സമാകരുത്.

ആശുപത്രിയുടെ അറിവും അനുഭവവും
ജനങ്ങൾക്കരികിലേക്ക്.

രാമനാഥപുരത്തെ സൗജന്യ ക്യാമ്പിൽ അമൃതയിലെ ഡോക്ടർ വയോധികന്റെ രക്തസമ്മർദം പരിശോധിക്കുന്നുഅമൃതയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് · രാമനാഥപുരം

1998ൽ തുടക്കം കുറിച്ചതുമുതൽ, മികച്ച ചികിത്സ ലഭ്യമാകാത്ത ഇടങ്ങളിൽ അമൃത സാന്ത്വനമായി എത്തുന്നുണ്ട്. ഇന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങൾ, ആദിവാസി മേഖലകൾ, ദുരന്തബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളിലൂടെ ചികിത്സയും സാന്ത്വനവും എത്തിക്കാൻ ഇതിലൂടെ സാധിച്ചു.

1998 മുതൽ 2026 വരെയുള്ള കാലയളവിൽ 15 ലക്ഷത്തിലധികം രോഗികൾക്കാണ് പൂർണമായും സൗജന്യമായി പരിശോധനകളും വൈദ്യോപദേശവും നൽകിയത്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ച് സൗജന്യമായോ പ്രത്യേക ഇളവുകളോടെയോ തുടർചികിത്സയും ലഭ്യമാക്കുന്നു.

ഈ കാരുണ്യം രാജ്യത്തിന്റെ അതിരുകൾ ഭേദിച്ച് വിദേശത്തേക്കും വ്യാപിക്കുകയാണ്. 2020 മുതൽ അമൃതയുടെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, വിയറ്റ്നാം, ഉഗാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നു. ഹൃദ്രോഗ ചികിത്സയ്ക്ക് വലിയ തുക ചെലവാക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്.

ഇന്ത്യയിൽ ഇതുവരെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുകളുടെ വിശദവിവരങ്ങൾ താഴെ നൽകുന്നു:

01 / സ്‌പെഷ്യാലിറ്റി ക്യാമ്പുകൾ

പല വിഭാഗങ്ങൾ.
ഒരേ കരുതൽ.

വിദഗ്ധ സേവനങ്ങൾ
സമൂഹത്തിലേക്ക്

29.3%ആകെ ക്യാമ്പുകളിൽ
ലാബ് സേവനങ്ങളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ക്യാമ്പുകൾശേഷിക്കുന്ന റിപ്പോർട്ട് ചെയ്ത ക്യാമ്പുകൾ
202569
2026*42

ലാബ് സേവനങ്ങളുള്ള
സൂപ്പർ സ്‌പെഷ്യാലിറ്റി ക്യാമ്പുകൾ

സ്‌പെഷ്യാലിറ്റി ചികിത്സ

വിദഗ്ധ ഡോക്ടർമാരുടെ സേവനം

കാൻസർ പരിശോധന

കാൻസർ കണ്ടെത്തുന്നതിനുള്ള ക്യാമ്പുകൾ

കുട്ടികളുടെ ഹൃദയാരോഗ്യം

പീഡിയാട്രിക് കാർഡിയോളജി

നേത്രപരിശോധന

കുട്ടികൾക്കായി “സൈറ്റ് ഫോർ കിഡ്‌സ്”

ഹീമോഫീലിയ പരിചരണം

പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ

സ്‌ട്രോക്ക് മെഡിസിൻ

പക്ഷാഘാതവുമായി ബന്ധപ്പെട്ട സേവനങ്ങൾ

അപസ്മാര ചികിത്സ

പ്രത്യേക സ്‌പെഷ്യാലിറ്റി ക്യാമ്പുകൾ

വിഭാഗം തിരിച്ചുള്ള രോഗികളുടെ എണ്ണവും ക്യാമ്പുകളുടെ എണ്ണവും റിപ്പോർട്ടിൽ നൽകിയിട്ടില്ല. *2026 സെപ്റ്റംബർ 13 വരെ.

02 / സമൂഹത്തിലേക്ക്

ആരോഗ്യപരിചരണം
എല്ലാവരിലേക്കും.

മറയൂരിലെ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി അമൃതയുടെ സംഘം പ്രദേശവാസികളെ സന്ദർശിക്കുന്നു
മറയൂരിലെ ആരോഗ്യസേവനം

ആദിവാസി മേഖലകളിൽ

മെഡിക്കൽ ക്യാമ്പുകൾ · ടെലിമെഡിസിൻ

കുട്ടികൾക്കായി

സ്‌കൂൾ പരിശോധന · ഹൃദയാരോഗ്യം · കാഴ്ച

സമൂഹത്തിന്റെ ആരോഗ്യത്തിന്

രക്തദാനം · പകർച്ചവ്യാധി ഘട്ടങ്ങളിലെ ക്യാമ്പുകൾ

മാട്ടുപ്പെട്ടിമൂന്നാർമാനന്തവാടി

സേവനം എത്തിയ
സംസ്ഥാനങ്ങളും പ്രദേശങ്ങളും

റിപ്പോർട്ടിൽ രേഖപ്പെടുത്തിയ ഇടങ്ങൾ
എല്ലാ വിഭാഗങ്ങളിലെയും ക്യാമ്പുകൾ ഉൾപ്പെടെ

  • കേരളം
  • തമിഴ്‌നാട്
  • കർണാടക
  • ആന്ധ്രപ്രദേശ്
  • മഹാരാഷ്ട്ര
  • ഗുജറാത്ത്
  • ബിഹാർ
  • ഒഡീഷ
  • ഉത്തർപ്രദേശ്
  • ഉത്തരാഖണ്ഡ്
  • ജമ്മു കശ്മീർ
  • പുതുച്ചേരി
വലിയ പൊതുസംഗമങ്ങളിലെ മെഡിക്കൽ സേവനംതുറക്കുകമടക്കുക

പുരി ജഗന്നാഥ ക്ഷേത്രം (2015); കുംഭമേള: പ്രയാഗ്‌രാജ് (2019), ഹരിദ്വാർ (2021), ഉത്തർപ്രദേശ് (2025). തിരുനാവായ, മലപ്പുറം (2026): റിപ്പോർട്ടിൽ കുംഭമേളയായി രേഖപ്പെടുത്തിയ സംഗമം.

03 / വർഷങ്ങളിലൂടെ

ഓരോ വർഷവും.
കൂടുതൽ അടുത്തേക്ക്.

എല്ലാ വിഭാഗങ്ങളിലെയും
ക്യാമ്പുകളുടെ ആകെ കണക്കുകൾ

ഏറ്റവും കൂടുതൽ ക്യാമ്പുകളും പരിശോധനകളും
2025
1,10,004

രോഗികളുടെ പരിശോധനകൾ

സെപ്റ്റംബർ 13 വരെയുള്ള കണക്കുകൾ
2026
41,895

രോഗികളുടെ പരിശോധനകൾ

കണക്കുകൾ പറയുന്ന കഥ

ഒരു വർഷത്തിന്റെ ബാറിൽ അമർത്തുക

1,10,0042026* · സെപ്റ്റംബർ 13 വരെ
19982005201220192026*
എല്ലാ വർഷങ്ങളുടെയും കണക്കുകൾതുറക്കുകമടക്കുക
1998 മുതൽ 2026 സെപ്റ്റംബർ 13 വരെ
വർഷംക്യാമ്പുകൾലാബ് സേവനങ്ങളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ക്യാമ്പുകൾരോഗികളുടെ പരിശോധനകൾജീവനക്കാരുടെ പങ്കാളിത്തം
ആകെ4,0911,19815,22,96943,491

കണക്കുകളുടെ ഉറവിടം:
അമൃതയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് റിപ്പോർട്ട്

റിപ്പോർട്ട് വായിക്കാം

04 / ദുരന്താശ്വാസം

പ്രതിസന്ധിയിലും
പരിചരണം തുടരുന്നു.

സ്‌പെഷ്യാലിറ്റി, സാമൂഹിക ക്യാമ്പുകൾക്കൊപ്പം
ദുരന്തബാധിത മേഖലകളിലും മെഡിക്കൽ സേവനം.